കുട്ടനാട് :മങ്കൊമ്പ് ഉപജില്ലാ സ്ക്കൂൾ ശാസ്ത്രോത്സവത്തിൽ സെന്റ് മേരീസ് ഹയർസെക്കൻഡറി സ്കൂൾ ചാമ്പ്യൻ പട്ടം നിലനിറുത്തി. വൈശ്യംഭാഗം ബി. ബി.എം ഹൈസ്ക്കൂളിൽ നടന്ന ശാസ്ത്രോത്സവത്തിൽ ശാസ്ത്ര, ഗണിത ശാസ്ത്ര മേളകളിൽ യു. പി, ഹൈസ്ക്കൂൾ വിഭാഗങ്ങൾ ഒന്നാം സ്ഥാനവും സാമൂഹ്യ ശാസ്ത്ര പ്രവൃത്തി പരിചയ മേളകളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഒന്നാം സ്ഥാനവും സാമൂഹ്യശാസ്ത്ര മേളയിൽ യു. പി വിഭാഗത്തിൽ രണ്ടാംസ്ഥാനവും കരസ്ഥമാക്കി.