ആലപ്പുഴ : ഒന്നാം വിളയുടെ നെല്ല് സംഭരണം ആരംഭിച്ചിരിക്കെ നെല്ല് സംഭരണ നയം പ്രഖ്യാപിക്കാത്തതിൽ പ്രതിഷേധിച്ച് നെൽ കർഷക സമിതിയുടെ നേതൃത്വത്തിൽ നടത്തിവരുന്ന , നെൽ കർഷകരുടെ പ്രതിഷേധ സമരപരമ്പര ' വർപ്പത്ത് 2024-25' ന്റെ രണ്ടാമത് സമ്മേളനം നാളെ ചമ്പക്കുളത്ത് നടക്കും. ചമ്പക്കുളം കിഴക്കേ ബസ് സ്റ്റാൻഡിന് സമീപത്ത് വൈകിട്ട് 5ന് നടക്കുന്ന സമ്മേളനത്തിൽ സംഘടനയുടെ സംസ്ഥാന ജില്ലാ ഭാരവാഹികൾ പങ്കെടുക്കുന്ന പരിപാടിയിൽ നെൽ കർഷകർ എത്തിച്ചേരണമെന്ന് നെൽ കർഷക സംരക്ഷണസമിതി ജനറൽ സെക്രട്ടറി സോണിച്ചൻ പുളിങ്കുന്ന് അറിയിച്ചു. ഫോൺ: 8606503288.