മാവേലിക്കര: പൊതു വിദ്യാഭ്യാസ വകുപ്പും സംസ്ഥാന സാമൂഹിക ശാസ്ത്ര കൗൺസിലും ചേർന്നു നടത്തുന്ന മാവേലിക്കര ഉപജില്ലാ വാർത്താ വായന മത്സരം സംസ്ഥാന റിസോഴ്സ് പഴ്സൺ ഡോ.വർഗീസ് പോത്തൻ ഉദ്ഘാടനം ചെയ്തു. ബിഷപ്പ് ഹോഡ്ജസ് പ്രഥമാധ്യാപകൻ ബിനു ജോൺ അദ്ധ്യക്ഷനായി. സോഷ്യ ൽ സയൻസ് കൗൺസിൽ സംസ്ഥാന സെക്രട്ടറി ഐസക് ഡാനിയേൽ, ജോർജ് തഴക്കര, ബിനു തങ്കച്ചൻ, എസ്.അഖിലേഷ്, പി.വി.അനീഷ് കുമാർ, ആനി കോശി, ദീപ സതീഷ് തുടങ്ങിയവർ സംസാരിച്ചു.എച്ച്.എസ് വിഭാഗത്തിൽ ടി.എസ്.വിഷ്‌ണുജ (പടനിലം എച്ച്.എസ്.എസ്), പി.കൃഷ്ണവേണി (ചുനക്കര ഗവ.എച്ച്.എസ്.എസ്), അൻസു ഇ.ജോർജ് (ബിഷപ് ഹോഡ്‌ജസ് എച്ച്.എസ്.എസ്, മാവേലിക്കര) എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി. എച്ച്.എസ്.എസ് വിഭാഗത്തിൽ മെറീസ് സജി (ചുനക്കര ഗവ.എച്ച്.എസ്.എസ്), അബിഗേൽ ലിയ തോമസ് (ബിഷപ് ഹോഡ്‌ജസ്‌ എച്ച്.എസ്.എസ്, മാവേലിക്കര), മാളവിക എസ്.മധു (മറ്റം സെൻ്റ് ജോൺസ് എച്ച്.എസ്.എസ്) എന്നിവർ ആദ്യ മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി.