
കുട്ടനാട് : തലവടി പനയന്നൂർ കാവിൽ 36ാമത് വിദ്യാരാജ്ഞീയജ്ഞം ക്ഷേത്രോത്സവകമ്മിറ്റി പ്രസിഡന്റ് കെ.ആർ.ഗോപകുമാർ ഉദ്ഘാടനം ചെയ്തു. തന്ത്രി നീലകണ്ഠരര് ആനന്ദ് പട്ടമന അനുഗ്രഹ പ്രഭാഷണം നടത്തി. പഞ്ചായത്ത് മെമ്പർ സുജി സന്തോഷ്, കോഡിനേറ്റർമാരായ ഗിരിജ അനന്ദ് പട്ടമന, പത്മജ പുരുഷോത്തമൻ, ക്ഷേത്ര മാനേജർ അജികുമാർ കലവറശ്ശേരി തുടങ്ങിയവർ സംസാരിച്ചു. ഗുരുകുല വിദ്യാഭ്യാസ രീതിയിൽ മൂന്നാം ക്ലാസ് മുതൽ പ്രൊഫഷണൽ കോഴ്സ് വരെയുള്ള വിദ്യാർത്ഥികൾ യജ്ഞത്തിൽ പങ്കെടുക്കും. വിവിധ ഔഷധക്കൂട്ടുകൾ ചേർത്ത് ക്ഷേത്രത്തിൽ പ്രത്യേകം തയ്യാറാക്കി പൂജിച്ച് നൽകുന്ന നെയ് കുട്ടികൾക്ക് പ്രസാദമായി നൽകും. 13ന് രാവിലെ 6ന് കുഞ്ഞുങ്ങൾ ആദ്യക്ഷരം കുറിക്കും