
മുഹമ്മ : മുഹമ്മ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ പുത്തനങ്ങാടി കനാൽക്കരയിൽ ആരംഭിച്ച ടേക്ക് എ ബ്രേക്ക് ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. ഡി. മഹീന്ദ്രൻ ഉദ്ഘാടനം ചെയ്തു. സാധാരണക്കാരായ ജനങ്ങൾക്ക് മിതമായ നിരക്കിൽ ഭക്ഷണം ലഭ്യമാക്കാൻ ഇത്തരം പദ്ധതികൾ പ്രയോജനപ്പെടുന്നതായി മഹീന്ദ്രൻ പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് സ്വപ്നാ ഷാബു, വൈസ് പ്രസിഡന്റ് എൻ. ടി. റെജി, സ്റ്റാന്റിംഗ് കമ്മിറ്റി അ ധ്യക്ഷരായ നസീമ ടീച്ചർ , എം.ചന്ദ്ര , സി. ഡി. വിശ്വനാഥൻ ,പഞ്ചായത്തംഗം വി.വിഷ്ണു ,സെക്രട്ടറി മഹീധരൻ ,വിനോമ്മാ രാജു , കെ. ഡി. അനിൽകുമാർ ,ടി.സി. മഹീധരൻ, എ.എസ്. മേഘനാഥൻ എന്നിവർ സംസാരിച്ചു.