വള്ളികുന്നം: പത്രക്കെട്ടെടുക്കാനെത്തിയ കേരളകൗമുദി ഏജന്റിനെ മർദ്ദിച്ച് പണം കവർന്ന സംഭവത്തിൽ പ്രതിക്കായി അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. ചൊവ്വാഴ്ച പുലർച്ചെയാണ് വള്ളികുന്നം സ്വദേശി സഹദേവനെ (70) അക്രമിക്കുകയും മൂക്ക് കടിച്ചെടുക്കുകയും ചെയ്തത്. സംഭവസ്ഥലത്തിന് സമീപത്തെ വീടുകളിലെയും വ്യാപാരസ്ഥാപനങ്ങളിലെയും സി.സി ടി.വി ദൃശ്യങ്ങൾ വള്ളികുന്ന പൊലീസ് പരിശോധിച്ചുവരികയാണ്. പ്രതിയെക്കുറിച്ച് സൂചന ലഭിച്ചതായി പൊലീസ് പറഞ്ഞു. സഹദേവൻ ചികിത്സയിലാണ്.