ചാരുംമൂട്: നൂറനാട് പണയിൽ ദേവീക്ഷേത്രത്തിലെ നവരാത്രി നൃത്ത സംഗീതോത്സവം ഉദ്ഘാടനവും ദേവീ ചൈതന്യ പുരസ്കാര വിതരണവും ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി നിർവ്വഹിച്ചു. ക്ഷേത്രഭരണ സമിതി പ്രസിഡന്റ് ജി.സുരേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. കല്ലിശ്ശേരി ഡോ.കെ.എം ചെറിയാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് എം.ഡി ഡോ. അലക്സാണ്ടർ കൂടാരത്തിൽ മുഖ്യാതിഥിയായി. തിരുവനന്തപുരം സ്പെഷ്യൻ ആംഡ് പോലീസ് ബറ്റാലിയൻ കമാൻഡൻ്റ് എ.അബ്ദുൽ റഷി, സംസ്ഥാന സീനിയർ ട്രാൻസ്പോർട്ട് കമ്മീഷണർ ആർ.രാജീവ് എന്നിവരെ ആദരിച്ചു. കരകളിൽ നിന്നും പൊതുപരീക്ഷകളിൽ ഉന്നത വിജയികളായവരെയും പ്രതിഭകളെയും അനുമോദിച്ചു. ക്ഷേത്രഭരണ സമിതി സെക്രട്ടറി ആർ.രാജേഷ്, കരകമ്മിറ്റി ഭാരവാഹികളായ അനിൽ നൂറനാട്, അനന്തൻപിള്ള, ശ്രീനി പണയിൽ, അഡ്വ,മുരളി പനയ്ക്കൽ, ജി.രാജൻ പിള്ള, ജി.മനോജ്, ക്ഷേത്ര ഭരണസമിതി വൈസ് പ്രസിഡൻ്റ് കെ.ചന്ദ്രൻ നായർ,ജോയിൻ്റ് സെക്രട്ടറി കെ.കെ. ചന്ദ്രൻ പിള്ള, ഖജാൻജി ആർ.ഹരികൃഷ്ണൻ എന്നിവർ സംസാരിച്ചു.