
പുനലൂർ: വിളക്കുവെട്ടം കോയിത്തറ ടോണി ജോസഫ് (59) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് തിരുഹൃദയ ഇടവക സെമിത്തേരിയിൽ. ചങ്ങനാശേരി അതിരൂപത, കൊല്ലം -ആയൂർ ഫെറോന കൗൺസിൽ അംഗം, എ.കെ.സി.സി, ഡി.എഫ്.സി എന്നിവയുടെ ഫെറോന ഭാരവാഹിത്വം, കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ കമ്മിറ്റി സെക്രട്ടറി, ലയൺസ് ക്ലബ് റീജണൽ ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ലയൺസ് ക്ലബ് പുനലൂർ ഗ്രേറ്റർ സജീവ പ്രവർത്തകനും കോൺഗ്രസ് പാർട്ടി പുനലൂർ ഈസ്റ്റ് മണ്ഡലം സെക്രട്ടറിയുമായിരുന്നു. ഭാര്യ: ജയ ചമ്പക്കുളം. മക്കൾ: അജയ് (ദുബായ്), തോമസ് (സാഗര റിസോർട്ട്, കോവളം).