muthudas-vaidyar

മാന്നാർ: മാന്നാറിലെ ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവ് കുട്ടമ്പേരൂർ ചേപ്പഴത്തിൽ വീട്ടിൽ മുത്തുദാസ് വൈദ്യർ (98) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചക്ക് 3ന് വീട്ടുവളപ്പിൽ. സി.പി.ഐ ചെങ്ങന്നൂർ താലൂക്ക് കമ്മറ്റി അംഗം, കുട്ടംപേരൂർ 611-ാം നമ്പർ സർവീസ് സഹകരണ ബാങ്ക് ബോർഡ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മക്കൾ : സുരേഷ്, സന്തോഷ്‌, സുഭാഷ്. മരുമക്കൾ: പ്രീത, അമിജ.