ambala

അമ്പലപ്പുഴ: പറവൂർ പബ്ലിക്ക് ലൈബ്രറിയിൽ "കാലാ പെറുക്കികളും കളപ്പുരകൾ നിറയ്ക്കുന്നവരും " എന്ന പുസ്തകം പ്രകാശനം ചെയ്തു. എഴുത്തുകാരൻ്റെ സൃഷ്ടിയും. ഭാവനയുമാണ് വായനക്കാരന്റെ മുന്നിലെത്തുന്നതെന്ന് പ്രമുഖ കഥാകൃത്ത് പി.ജെ.ജെ ആന്റണി പറഞ്ഞു. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റും നാടകകൃത്തും എഴുത്തുകാരനും പ്രഭാഷകനുമായ അലിയാർ എം മാക്കിയിലിന്റെ ഒൻപതാമത് പുസ്തകമായ "കാലാപെറുക്കികളും കളപ്പുരകൾ നിറയ്ക്കുന്നവരും " എന്ന പുസ്തകത്തിന്റെ പ്രകാശനം പറവൂർ പബ്ലിക്ക് ലൈബ്രറി ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു പി.ജെ .ജെ ആന്റണി. കഥാകൃത്ത് രാജു കഞ്ഞിപ്പാടം പുസ്തക പരിചയം നടത്തി. നാടക പ്രവർത്തകൻ എച്ച്. സുബൈർ, ഡോ. എസ്. അജയകുമാർ, ചലച്ചിത്രപിന്നണി ഗായകൻ കെ. എസ്. സുദീപ് കുമാർ, കമാൽ എം മാക്കിയിൽ, പുന്നപ്ര ഫാസ് പ്രസിഡൻ്റ് ജി. രാജഗോപാലൻ നായർ,പുന്നപ്രവിജ്ഞാനപ്രദായിനി ഗ്രന്ഥശാല പ്രസിഡൻ്റ് കെ. ആർ. തങ്കജി, കെ .പ്രസന്നകുമാർ,സവാക് സംസ്ഥാന വൈസ് പ്രസിഡൻ്റ് നെടുമുടി അശോക് കുമാർ,നോവലിസ്റ്റ് ലിജി ഷമീർ,പുന്നപ്ര മധു, തിരക്കഥാകൃത്ത് ജോബ് ജോസഫ് എന്നിവർ സംസാരിച്ചു.