photo

ചേർത്തല: ശാരീരിക പരിമിതികളെ തെല്ലും വകവയ്ക്കാതെ,​ ശ്രീനാരായണ ഗുരുദേവനോടുള്ള ഭക്തിയുടെയും ആരാധനയുടെയും സ്വപ്ന സാക്ഷാത്ക്കാരമാണ് ധന്യയുടെ ശ്രീനാരായണം മ്യൂസിക്കൽ ആൽബം. ജ്യേഷ്ഠന്റെ സംവിധാനത്തിൽ അനുജത്തിയുടെ ഉള്ളലിഞ്ഞുള്ള പ്രാർത്ഥനയിൽ ശിവഗിരി എന്ന മഹാ അത്ഭുതത്തിലേക്ക് എത്തുന്ന ഭക്തയുടെ ദൃശ്യാവിഷ്‌കാരം. വീൽചെയറിൽ സഞ്ചരിക്കുന്ന, തന്റെ ശാരീരിക പരിമിതികളെ തെല്ലും വകവയ്ക്കാതെ പുതു ചരിത്രം സൃഷ്ടിക്കുകയാണ് ചേർത്തല മുനിസിപ്പൽ ആറാം വാർഡ് ചെങ്ങണ്ട പുതുവൽനികർത്തിൽ ഉത്തമന്റെയും മഹിളയുടെയും മകളായ ധന്യ. ഒന്നര വർഷത്തെ കാത്തിരിപ്പിനൊടുവിൽ സഹോദരൻ മദീഷ് ഗുരുകുലം തൈക്കാട്ടുശേരി എഴുതി തിരക്കഥയും സംഭാഷണവും സംവിധാനവും നിർവഹിച്ച ഗാനങ്ങൾക്ക് ദൃശ്യാവിഷ്‌ക്കാരം നൽകാൻ ധന്യയ്ക്ക് സാധിച്ചു. സംഗീതം നൽകിയിരിക്കുന്നത് ഡിക്സൺ കണ്ടക്കടവാണ്.ഓർക്കസ്‌ട്രേഷൻ മണികുമാരൻ ത്രിച്ചാറ്റുകുളം. സ്മിനി മനോജ് പാടിയിരിക്കുന്ന ഗാനത്തിന് അമൃതാവിനോദ്, അനുശ്രീ വിനോദ് എന്നിവർ ചുവട് വച്ചിരിക്കുന്നു. ക്യാമറ ശിവശങ്കർ ബ്ലോസം ഫ്രേയിംസ്. ആതിര അഖിൽ,അഖിൽ അപ്പുക്കുട്ടൻ എന്നിവരാണ് ശബ്ദം നൽകിയിരിക്കുന്നത്. കോറിയോഗ്രാഫി അമൃത വിനോദ്,ഭാനുശ്രീ വിനോദ്. പാർത്ഥൻ പാർത്ഥസാരഥിയാണ് എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത്. യൂട്യൂബിലെത്തിയ ആൽബം ഇതിനകം ആയിരങ്ങൾ പങ്കുവച്ചുകഴിഞ്ഞു.