തുറവൂർ : എഴുപുന്ന തെക്ക് നേരറിവ് സാമൂഹിക സാംസ്ക്കാരിക സംഘടനയുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര ദുരന്ത നിവാരണ ദിനാചരണത്തിൻ്റെ ഭാഗമായി സംഘടിപ്പിക്കുന്ന സമ്മേളനവും ബോധവത്ക്കരണ ക്ലാസും നാളെ വൈകിട്ട് 3 ന് വല്ലേത്തോട് ജംഗ്ഷനിൽ നടക്കും. പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ആർ.ജീവൻ ഉദ്ഘാടനം ചെയ്യും. നേരറിവ് പ്രസിഡൻ്റ് കെ.പ്രതാപൻ അദ്ധ്യക്ഷനാകും. ഫയർഫോഴ്സ് അരൂർ സ്റ്റേഷൻ ഓഫീസർ കെ.ബി. ജോസ് പ്രകൃതിദുരന്ത നിവാരണ ബോധവത്ക്കരണ ക്ലാസ് നയിക്കും. ഇ.കെ.ഗോപി, എ.കെ. ജൂഡ്സൺ, കെ.ജി.ശ്രീജേഷ്,മിനി തിലകൻ എന്നിവർ സംസാരിക്കും.