
അമ്പലപ്പുഴ: കടലിൽ മത്സ്യബന്ധനത്തിടെ എൻജിൻ കേടായ ഇൻബോർഡ് വള്ളവും ,അതിലെ30 തൊഴിലാളികളെയും ഫിഷറീസ് റെസ്ക്യൂ ബോട്ട് കരക്കെത്തിച്ചു. വെള്ളിയാഴ്ച പുലർച്ചെയായിരുന്നു സംഭവം. കൊല്ലം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള പാർഥസാരഥി എന്ന ഇൻബോർഡ് വള്ളവും ജീവനക്കാരെയുമാണ് ഫിഷറീസ് രക്ഷപ്പെടുത്തിയത്. 11 ന് രാവിലെ കടലിൽ വെച്ച് എൻജിൻ കേടായി എന്ന് തോട്ടപ്പള്ളി ഫിഷറീസ് സ്റ്റേഷനിലേക്ക് സന്ദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ റെസ്ക്യൂ ബോട്ട് കായംകുളം ഹാർബറിൽ നിന്ന് പുറപ്പെടുകയും തകരാറിലായ വള്ളം കെട്ടി വലിച്ചു കായംകുളം ഹാർബറിൽ എത്തിക്കുകയുമായിരുന്നു. വള്ളത്തിൽ ഉണ്ടായിരുന്ന 30 മത്സ്യത്തൊഴിലാളികളേയും സുരക്ഷിതരായി തീരത്ത് എത്തിച്ചു.