sc

മുഹമ്മ:വിജയദശമി ദിവസമായ നാളെ വൈകുന്നേരം 6.30 ന് മണ്ണഞ്ചേരി തമ്പകച്ചുവട് നൃപാലയ അനുഷ്ഠാന കലാമണ്ഡപത്തിൽ ശൂർപ്പണഖാങ്കം കൂടിയാട്ടം നടത്തും. ഡോ.കലാമണ്ഡലം ചാരു അഗരുവും സംഘവുമാണ് കൂടിയാട്ടം അവതരിപ്പിക്കുന്നത്. തെക്കൻ കേരളത്തിൽ ഈ അനുഷ്ഠാന കല ആദ്യമായാണ് അവതരിപ്പിക്കുന്നത്.

പ്രാചീന നാടകാചാര്യൻ ശക്തി ഭദ്രന്റെ ആശ്ചര്യചൂഡാമണി നാടകത്തിലെ രണ്ടാം അങ്കമാണ് ശൂർപ്പണഖാങ്കം. രാമായണത്തിലെ ആരണ്യകാണ്ഡം കഥയാണ് ഇത്. പഞ്ചവടിയിൽ വനവാസം അനുഷ്ഠിക്കുന്ന ശ്രീരാമന്റെയും സീതയുടെയും രംഗത്തോടെയാണ് അവതരണത്തിന്റെ ആരംഭം.