
മുഹമ്മ: ആര്യക്കര ദേവീക്ഷേത്രത്തിലെ ദേവീഭാഗവത നവാഹ യജ്ഞത്തോടനുബന്ധിച്ച് നടന്ന പാർവതീസ്വയംവരം ഭക്തി സാന്ദ്രമായി . താലപ്പൊലിയുടെ അകമ്പടിയോടെയാണ് ക്ഷേത്രസന്നിധിയിൽ നിന്ന് ശിവബിംബം യജ്ഞശാലയിൽ എത്തിച്ചത്. ശിവബിംബം യാജ്ഞശാലയിൽ പ്രതിഷ്ഠിച്ച ശേഷമാണ് ശിവ പാർവതി സ്വയംവരം ആഘോഷപൂർവം നടന്നത്. യജ്ഞാചാര്യൻ ഉണ്ണികൃഷ്ണൻ അമ്പാടി, പി.ബിജു ശാന്തി എന്നിവർ ചടങ്ങുകൾക്ക് കാർമ്മികത്വം വഹിച്ചു. ദേവീ മാഹാത്മ്യപ്രഭാഷണം, ദുർഗ്ഗാ പൂജ, പ്രസാദ ഊട്ട് ,സഹസ്രനാമജപം എന്നിവയും നടന്നു. ദേവസ്വം പ്രസിഡന്റ് കെ.കെ.അശോക് കുമാർ, സെക്രട്ടറി സി.എ. കുഞ്ഞുമോൻ തുടങ്ങിയവർ നേതൃത്വം നൽകി. 13 വരെ ദിവസവും രാവിലെ 5.30ന് മഹാഗണപതി ഹോമം, ലളിതാസഹസ്രനാമം, ദേവീ ഭാഗവത പാരായണം ,പ്രഭാഷണം, അന്നദാനം,വൈകിട്ട് സമൂഹപ്രാർഥന,ഭജന, പ്രഭാഷണം എന്നിവ ഉണ്ടാകും.