മുഹമ്മ: ഗ്യാസ് പൈപ്പ് ലൈയിൻ സ്ഥാപിക്കാനായി കാവുങ്കൽ - വളവനാട് റോഡിൽ എടുത്ത കുഴികൾ അടിയന്തരമായി നികത്തണമെന്ന് കാവുങ്കൽ എന്റെ ഗ്രാമം കൂട്ടായ്മ ആവശ്യപ്പെട്ടു. ജി.സുധാകരൻ പൊതുമരാമത്ത് മന്ത്രി ആയിരിക്കുമ്പോൾ ദേശീയ നിലവാരത്തിൽ പണിതീർത്ത കാവുങ്കൽ - വളവനാട് റോഡിൽ വളവനാട് പാലത്തിന് കിഴക്ക് ഭാഗത്തായി 200 മീറ്ററിൽ അധികം നീളത്തിൽ റോഡ് പൊളിച്ചിട്ടിരിക്കുകയാണ്. ഇതാണ് യാത്രക്കാർക്ക് ഭീഷണിയായത്. റോഡിന്റെ മദ്ധ്യത്തിൽ വരെ കുഴികളുള്ളതിനാൽ ഇരുചക്ര വാഹനങ്ങൾ അപകടത്തിൽ പ്പെടുന്നത് പതിവാണ്.