അമ്പലപ്പുഴ: എസ്.എൻ.ഡി.പിയോഗം അമ്പലപ്പുഴ ടൗൺ 6480-ാം നമ്പർ ശാഖയുടെ

ഉദ്ഘാടനവും പൊതുസമ്മേളനവും നാളെ വൈകുന്നേരം മൂന്നിന് അമ്പലപ്പുഴ ക്ഷേത്രത്തിന്റെ വടക്കേനടയിൽ നടക്കും. യോഗം കൗൺസിലറും കുട്ടനാട് സൗത്ത് യൂണിയൻ ചെയർമാനുമായ പച്ചയിൽ സന്ദീപ് ഉദ്ഘാടനം നിർവഹിക്കും. യൂണിയൻ കൺവീനർ അഡ്വ.പി.സുപ്രമോദം അദ്ധ്യക്ഷനാകും. ചികിത്സ സഹായ വിതരണം, ആദരിക്കൽ, അനുമോദനം, വിദ്യാഭ്യാസ അവാർഡ് ദാനം, ദൈവദശകം നൃത്താവിഷ്ക്കാരം തുടങ്ങിയവയും നടക്കും. പി.രാജു, ജയദേവൻ, അനിൽകുമാർ ചൈത്രം, സന്തോഷ് വേണാട്, ഉമേഷ് കൊപ്പാറയിൽ, സുജിത്ത് തന്ത്രി, വികാസ് വി. ദേവൻ, സി.പി.ശാന്ത, ശ്രീജ രാജേഷ്, വിമല പ്രസന്നൻ, ഉണ്ണിഹരിദാസ്, സുചിത്ര, ശ്രീക്കുട്ടി,ആര്യ അനിൽ, ശാലിനി, കെ.സോമൻ, പി.വി.വിജയൻ, രൂപേഷ്, സുജാഷാജി , സുജി സന്തോഷ്, പൊന്നപ്പൻ, ശ്രീകുമാർ ഉത്തമപുരം, വേണുരാജ് അട്ടിയിൽ തുടങ്ങിയവർ സംസാരിക്കും.