ആലപ്പുഴ: ജില്ല ടേബിൾ ടെന്നീസ് അസോസിയേഷന്റെ (എ.ഡി.ടി.ടി.എ) ആഭിമുഖ്യത്തിലുള്ള ജില്ല ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പ് ഇന്ന് വൈ.എം.സി.എ എൻ.സി.ജോൺ മെമ്മോറിയൽ ടേബിൾ ടെന്നിസ് അരീനയിൽ നടക്കും. എ.ഡി.ടി.ടി.എ പ്രസിഡന്റ് ഡോ.ബിച്ചു എക്‌സ്.മലയിൽ രാവിലെ 9.30ന് ഉദ്ഘാടനവും ടേബിൾ ടെന്നിസ് അസോസിയേഷൻ ഒഫ് കേരള ഹോണററി സെക്രട്ടറി മൈക്കിൾ മത്തായി വൈകുന്നേരം അഞ്ചിന് സമ്മാന വിതരണവും നിർവഹിക്കുമെന്ന് സെക്രട്ടറി കൃഷ്ണൻ വേണുഗോപാൽ അറിയിച്ചു.