കുട്ടനാട്: പഞ്ചശ്രീ കലാപീഠത്തിന്റെ 30-ാം വാർഷികവും നവരാത്രി സംഗീതോത്സവും ഈരയിൽ കൂട്ടുമ്മേൽ ദേവീക്ഷേത്രത്തിൽ ആരംഭിച്ചു. സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ള 30 പേർ ചേർന്ന് വാർഷിക ദീപസമർപ്പണം നിർവഹിച്ചു. ഭജൻസ്, സോപാനസംഗീതം, സംഗീതസദസ്, മൃദംഗലയ വിന്യാസം എന്നിവ നടന്നു. വാർഷിക സമ്മേളനം ഡോ.എം.പി ജോർജ് കോർഎപ്പീസ്‌കോപ്പാ ഉദ്ഘാടനം ചെയ്തു. ഈര ജി.ശശികുമാറിന്റെ അദ്ധ്യക്ഷതയിൽ കെ.ബി ശ്രീകുമാർ മുഖ്യപ്രഭാഷണം നടത്തി. ഗായകനും തിരുവനന്തപുരം കാവാലം സ്‌കൂൾ ഒഫ് മ്യൂസിക്സ് ഡയറക്ടറുമായ കാവാലം സജീവിന് പാവനഗുരു പുരസ്‌കാരവും സംഗീതാദ്ധ്യാപിക കെ.സി.രമയ്ക്ക് അംബുജശ്രീ പുരസ്‌കാരവും സുരേഷ്‌കുമാർ മറിയപ്പള്ളിക്ക് തബലവാദ്യകലാനൈപുണ്യപുരസ്‌കാരവും ഇത്തിത്താനം ജെ.എസ് ജയചന്ദ്രന് മൃദംഗവാദ്യകലാനൈപുണ്യ പുരസ്‌കാരവും സമ്മാനിച്ചു. സോനമോഹൻ ചെറുകരയെ അനുമോദിച്ചു.നീലംപേരൂർ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.തങ്കച്ചൻ, പി.ടി.വാസുദേവക്കുറുപ്പ്, പി.കെ.ശ്രീകുമാർ, ബിജു പനമറ്റം, വിശ്വനാഥപിള്ള, ജി.സതീഷ്‌കുമാർ, അമ്പിളി തോമസ് തുടങ്ങിയവർ സംസാരിച്ചു. ഇന്ന് രാവിലെ ഒമ്പതിന് പഞ്ചരത്നകീർത്തനാലാപനം, തുടർന്ന് സംഗീതാരാധന, വൈകിട്ട് ആറിന് വൃന്ദവാദ്യം, രാത്രി എട്ടിന് ചലിച്ചിത്രഗാനാലാപനം.