ആലപ്പുഴ : കുട്ടനാട് ഇന്റഗ്രൽ ഡെവലപ്പമെന്റ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ കുട്ടനാടൻ സംസ്‌കാര വേദി നെടുമുടി വേണുവിന്റെ മൂന്നാമത് ചരമ വാർഷികാചരണം നടത്തി. നടൻ പുന്നപ്ര അപ്പച്ചൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. വേദി ചെയർമാൻ ബേബി പാറക്കാടൻ അദ്ധ്യക്ഷത വഹിച്ചു. ഡോ.നെടുമുടി ഹരികുമാർ മുഖ്യപ്രഭാഷണം നിർവഹിച്ചു.അഡ്വ.പ്രദീപ് കൂട്ടാല, കെ.ലാൽജി,റോജസ് ജോസ്,അഡ്വ.ബി.സുരേഷ്,കെ.ടി.ആന്റണി കണ്ണാട്ട്മഠം, സന്തോഷ് മാത്യു,ആൻസൻ ആന്റണി,സജി ജോസഫ് അത്തിക്കളം,തോമസ് കുര്യൻ, സുധീർ ആര്യാട്,ഹക്കിം മുഹമ്മദ് രാജ,ആശ കൃഷ്ണാലയം, ലൈസമ്മ ബേബി തുടങ്ങിയവർ സംസാരിച്ചു.