ആലപ്പുഴ: ജില്ലാ മാനസികാരോഗ്യ പരിപാടിയുടെയും ജനറൽ ആശുപത്രിയുടെയും ആഭിമുഖ്യത്തിൽ നടന്ന മാനസികാരോഗ്യ ദിനാചരണ റാലി ടൗൺ ഹാളിൽ ആരോഗ്യവകുപ്പ് ചീഫ് കൺസൾട്ടൻറ് ഡോ.കെ.വേണുഗോപാൽ ഫ്ലാഗ് ഓഫ് ചെയ്തു. നഗരത്തിലെ വിവിധ സ്‌കൂളുകളിലെയും നഴ്‌സിംഗ് സ്ഥാപനങ്ങളെയും വിദ്യാർത്ഥികൾ ഉൾപ്പെടെ പങ്കെടുത്ത റാലി നഗരം ചുറ്റി ജില്ലാ മെഡിക്കൽ ഓഫീസ് അങ്കണത്തിൽ സമാപിച്ചു. തുടർന്നു നടന്ന സമ്മേളനം നഗരസഭാദ്ധ്യക്ഷ കെ.കെ .ജയമ്മ ഉദ്ഘാടനം ചെയ്തു. ആശുപത്രി സൂപ്രണ്ട് ഡോ.സന്ധ്യ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഡോ.കോശിപ്പണിക്കർ, ഡോ.പ്രിയദർശൻ, രശ്മി മോഹൻ, ഡോ.മിനി തുടങ്ങിയവർ സംസാരിച്ചു. മത്സര വിജയിച്ചവർക്ക് സമ്മാനദാനവും നടത്തി.