തുറവൂർ: സി.പി.എം കുത്തിയതോട് ലോക്കൽ സമ്മേളനം 14,15 തീയതികളിൽ നടക്കും. 14 ന് രാവിലെ 9.30 ന് പ്രതിനിധി സമ്മേളനം തിരുമലഭാഗം എസ്.എസ്.കലാമന്ദിറിൽ മുൻ എം.പി എ.എം.ആരിഫ് ഉദ്ഘാടനം ചെയ്യും.15 ന് നാലുകുളങ്ങരയിൽ ചേരുന്ന പൊതുസമ്മേളനം കെ.എസ്.ടി.എ സംസ്ഥാന കമ്മിറ്റി അംഗം കെ.ജെ.ഷൈൻ ഉദ്ഘാടനം ചെയ്യും. സ്വാഗത സംഘം ചെയർമാൻ ഗീതാഷാജി അദ്ധ്യക്ഷയാകും