
ചേർത്തല: ഇടതുവലത് മുന്നണികളിൽ ജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെട്ടെന്നും തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ബി.ഡി.ജെ.എസ് ഇക്കുറി ശക്തമായ സ്വാധീന ശക്തിയായി മാറി, എൻ.ഡി.എ മികച്ച നേട്ടം കൊയ്യുമെന്ന് ബി.ഡി.ജെ.എസ് സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. ചേർത്തല അസംബ്ളി നിയോജക മണ്ഡലം ലീഡർഷിപ്പ് ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു തുഷാർ. കേന്ദ്ര പദ്ധതികളിലൂടെ ജനകിയ മുന്നേറ്റത്തിനായ് ബി.ഡി.ജെ.എസ് മണ്ഡലാടിസ്ഥാനത്തിൽ ഹെൽപ്പ് ഡെസ്‌ക്കുകൾക്ക് രൂപം നൽകുമെന്നും അദ്ദേഹം പറഞ്ഞു.
ക്യാമ്പിന്റെ ഭാഗമായി കേന്ദ്ര പദ്ധതികൾ ഓൺലൈൻ രജിസ്‌ടേഷൻ ഏറ്റവുമധികം നടത്തി പ്രധാനമന്ത്രിയുടെ അഭിനന്ദനമേറ്റുവാങ്ങിയ പ്രിയാ പ്രശാന്തിനും,മികച്ച പരിസ്ഥിതി പ്രവർത്തനകനുള്ള അവാർഡ് ലഭിച്ച സബിഷ് മണവേലിയെയും ആദരിച്ചു. മണ്ഡലം പ്രസിഡന്റ് വിനോദ് കോയിക്കൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന നേതക്കളായ പൈലി വാത്യാട്ട്,അഡ്വ.സിനിൽ മുണ്ടപ്പള്ളി,അഡ്വ.പി.എസ്.ജ്യോതിസ് എന്നിവരും,ജില്ല പ്രസിഡന്റ് ടി. അനിയപ്പൻ,നേതാക്കളായ കെ.സോമൻ,പ്രകാശൻ കളപുരയ്ക്കൽ,ജെ.പി.വിനോദ് അംബിളി അപ്പുജീ എന്നിവർ സംസാരിച്ചു. ഭാഗ്യലിന, കിസാൻ ക്രഡിറ്റ് സൊസൈറ്റി ചെയർമാൻ ജോസ് തയ്യിൽ എന്നിവർ ക്ലാസ് നയിച്ചു. മർഫി മറ്റത്തിൽ സ്വാഗതവും ടി.ആർ.വിനോദ് നന്ദിയും പറഞ്ഞു.