തുറവൂർ: പറയകാട് നാലുകുളങ്ങര മഹാദേവീ ക്ഷേത്രത്തിലെ നവരാത്രി ആഘോഷം നാളെ വിദ്യാരംഭത്തോടെ സമാപിക്കും. ഇന്ന് രാവിലെ 6 ന് ഗണപതിഹോമം, തൃകാല ഭഗവതിപൂജ.9ന് മഹാമൃത്യുഞ്ജയഹോമം, വൈകിട്ട് 6 ന് മഹാനവമി -ആയുധപൂജ. നാളെ രാവിലെ 6 ന് ഗണപതിഹോമം, 7ന് വിദ്യാസരസ്വതിപൂജ, അരിഷ്ട സേവ, പൂജയെടുപ്പ്, വിദ്യാരംഭം, എഴുത്തിനിരുത്ത്. ക്ഷേത്രം മേൽശാന്തി വാരണം ടി.ആർ.സിജി ശാന്തിയുടെ മുഖ്യകാർമ്മികത്വത്തിലാണ് ചടങ്ങുകൾ. ദേവസ്വം പ്രസിഡന്റ് തിരുമല വാസുദേവൻ, സെക്രട്ടറി എൻ.പി.പ്രകാശൻ എന്നിവർ നേതൃത്വം നൽകും.