
അമ്പലപ്പുഴ: പുറക്കാട് പുത്തൻ നട ശ്രീദേവീ ക്ഷേത്രത്തിലെ നവരാത്രി കലോത്സവത്തിന് തുടക്കമായി.കേരള റൂറൽ വാട്ടർ സപ്ളൈ സാനിട്ടേഷൻ ഏജൻസി ഡയറക്ടർ എം. പ്രേംലാൽ ഭദ്രദീപ പ്രകാശനം നടത്തി. ക്ഷേത്രം പ്രസിഡന്റ് പ്രദീപ് തോപ്പിൽ അദ്ധ്യക്ഷനായി. തുടർന്ന് നടന്ന ചിറപ്പ് മഹോത്സവ കൂപ്പൺ ഉദ്ഘാടനം ആകാശവാണി മുൻ അസി. ഡയറക്ടർ ബാബുക്കുട്ടൻ നിർവ്വഹിച്ചു. ജനറൽ കൺവീനർ ജി.സുദേവൻ, സെക്രട്ടറി കെ. അഞ്ജനേയൻ, ഖജാൻജി വി. പുരുഷോത്തമൻ തുടങ്ങിയവർ സംസാരിച്ചു. വിജയദശമി ദിനമായ നാളെ വിദ്യാരംഭം ,കഞ്ഞി സദ്യ, ഭക്തിഗാനസുധ തുടങ്ങിയവ നടക്കും.