മുഹമ്മ: മലയാളി കുടുംബ സഹായ സാംസ്കാരിക സമിതിയുടെയും ചൈതന്യ ഐ ആശുപത്രിയുടെയും ആഭിമുഖ്യത്തിൽ സൗജന്യ നേത്ര ചികിത്സ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഇന്ന് രാവിലെ 9ന്പൊന്നാട് എൽ.പി സ്കൂളിൽ നടക്കുന്ന ക്യാമ്പ് ഹെഡ്മിസ്ട്രസ് കെ.എസ്.ഷൈല ഉദ്ഘാടനം ചെയ്യും. സമിതി കോർണർ കമ്മിറ്റി ചെയർമാൻ എൻ.വി.നടരാജൻ അദ്ധ്യക്ഷത വഹിക്കും.പ്രസിഡന്റ് എസ്. നവാസ്, സെക്രട്ടറി ജി. ജയതിലകൻ തുടങ്ങിയവർ പങ്കെടുക്കും.