photo

ചാരുംമൂട് : താമരക്കുളം ഗ്രാമപഞ്ചായത്തിൽ കുടുംബശ്രീ ഉജ്ജീവനം- ഉപജീവനം പദ്ധതിയിൽ ലോട്ടറി വില്പനക്കായി പെട്ടിക്കട നൽകി. കുടുംബശ്രീ ജില്ലാ മിഷനും താമരക്കുളം ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസും ചേർന്നാണ് ഉജ്ജീവനം- ഉപജീവനം പദ്ധതിയിൽ പെട്ടിക്കട അനുവദിച്ചത്. താമരക്കുളം 10-ാം വാർഡിലെ അതി ദാരിദ്ര്യ പട്ടികയിൽ പെടുന്ന രാമചന്ദ്രന് അനുവദിച്ച പെട്ടിക്കട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി.വേണു ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം ശോഭ സജി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അസി.സെക്രട്ടറി ജയകുമാർ, സി.ഡി.എസ് ചെയർപേഴ്സൺ ഡി.സതി തുടങ്ങിയവർ പങ്കെടുത്തു.