
ആലപ്പുഴ : ജില്ല വനിതാശിശു വികസന വകുപ്പും സങ്കല്പ് ഹബ് ഫോർ എമ്പവർമെന്റ് ഒഫ് വുമണും ജില്ല ചെസ് അസോസിയേഷനും സംയുക്തമായി അന്താരാഷ്ട്ര ബാലികദിനത്തിന്റെ ഭാഗമായി ജില്ലയിലെ 17 വയസിൽ താഴെ പ്രായമുള്ള പെൺകുട്ടികൾക്കായി ചെസ് ടൂർണമെന്റ് സംഘടിപ്പിച്ചു. ജില്ലാ വനിതാ ശിശു വികസന ഓഫീസർ വി.എസ്.ഷിംന ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. ജെ.മായാലക്ഷ്മി അദ്ധ്യക്ഷത വഹിച്ചു. ജില്ല ശിശു സംരക്ഷണ ഓഫീസർ ടി.വി.മിനിമോൾ,സീനിയർ സൂപ്രണ്ട് എം.ഹാരിസ്,സങ്കൽപ് ഹബ് കോർഡിനേറ്റർ സിജോയ് തോമസ് എന്നിവർ സംസാരിച്ചു.