d

മുഹമ്മ : ഹോങ്കോംഗിൽ നടന്ന ഏഷ്യൻ ഡ്രാഗൺ ബോട്ട് ചാമ്പ്യൻഷിപ്പ് മത്സരത്തിൽ വെങ്കലം നേടി അഭിമാനമായ ഇന്ത്യൻ ടീമിൽ മണ്ണഞ്ചേരിയിലെ വിദ്യാർത്ഥികളും.മണ്ണഞ്ചേരി ഗവ. ഹൈ സ്കൂളിലെ അർജുൻ, കലവൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ആർച്ച ജെ.രാജ്, ആർ. മീരകൃഷ്ണ, ആർ.ഐശ്വര്യ എന്നിവരാണ് 200 മീറ്റർ എം.ടി.ആർ സ്മാൽ ബോട്ട് മിക്സഡ് റേസിൽ വെങ്കലം നേടിയത്. ഇവരെ കൂടാതെ മുഹമ്മദ്‌ ഇയാസ്, നിരഞ്ജൻ, എ.അനന്തമൂർത്തി, അർഥിത മനോജ്‌ എന്നിവരും വിവിധ മത്സരങ്ങളിൽ പങ്കെടുക്കുന്നുണ്ട്.ഇന്ത്യൻ ടീമിൽ 72 അംഗളാണുള്ളത്. കേരളത്തിൽ നിന്ന്‌ 22 അംഗങ്ങളാണ് ടീമിൽ ഉള്ളത്.കലവൂർ, മണ്ണഞ്ചേരി സ്കൂളുകളിൽ കാനോയിംഗ്, കയാകിംഗ് അസോസിയേഷന്റെ നേതൃത്വത്തിൽ റെജി, ജോഷി എന്നീ കോച്ചുമാരാണ് പരിശീലനം നൽകുന്നത്.‌ജില്ലാ പഞ്ചായത്തിന്റെസ്‌പോർട്സാണ് ലഹരി പദ്ധതിയുടെ ഭാഗമായി ജില്ലാ പഞ്ചായത്ത്‌ അംഗം ആർ.റിയാസിന്റെ നേതൃത്വത്തിൽ 2023 ഏപ്രിലിലാണ് പരിശീലനം തുടങ്ങിയത്.ജില്ലാ പഞ്ചായത്ത്‌ 25 ലക്ഷം രൂപ മുടക്കിയാണ് ഇതിനായി ബോട്ടുകൾ വാങ്ങിയത്.