കുട്ടനാട് :കേരളസ്റ്റേറ്റ് സർവ്വീസ് പെൻഷണേഴ്സ് യൂണിയൻ രാമങ്കരി യൂണിറ്റ് കുടുംബസംഗമം നടത്തി. ബ്ലോക്ക് കമ്മറ്റി പ്രസിഡന്റ് പി. വി തോമസ് ഉദ്ഘാടനം ചെയ്തു. രാമങ്കരി യൂണിറ്റ് പ്രസിഡന്റ് എൻ.ഐ.തോമസ് അദ്ധ്യക്ഷത വഹിച്ചു. കുടുംബത്തിൽ സന്തുഷ്ട വാർദ്ധക്യം എന്ന വിഷയത്തിൽ റിട്ട.അദ്ധ്യാപിക റോസമ്മ സെബാസ്റ്റ്യൻ ക്ലാസ് എടുത്തു.ജില്ലാ കമ്മറ്റിയംഗം വി. വിത്തവാൻ, ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി ഇ.എം.ചന്ദ്രബോസ് ബ്ലോക്ക് കമ്മിറ്റി വൈസ് പ്രസിഡന്റ് വി.ജെ.അച്ചൻകുഞ്ഞ്,ടി.ആർ രാജ്മോഹൻ , കെ.സി രാജു ,സുഗുണമ്മ ധർമ്മാംഗദൻ എന്നിവർ സംസാരിച്ചു.