nel

ആലപ്പുഴ: 2024-25 വർഷത്തെ ഒന്നാം വിളയുടെ നെല്ല് സംഭരണം ആരംഭിച്ചിരിക്കെ നെല്ല് സംഭരണ നയം പ്രഖ്യാപിക്കാത്തതിലും കേന്ദ്രം കഴിഞ്ഞ നാലു വർഷങ്ങളിലായി വർദ്ധിപ്പിച്ച 4.32 രൂപയുടെ താങ്ങുവില ആനുകൂല്യം സംസ്ഥാന ഗവൺമെന്റ് കവർന്നെടുക്കുന്നതിലും പ്രതിഷേധിച്ച് നെൽ കർഷക സമിതിയുടെ നേതൃത്വത്തിൽ ചമ്പക്കുളം ബസ് സ്റ്റാൻഡിൽ നെൽകർഷകരുടെ പ്രതിഷേധ സമരപരമ്പര രണ്ടാംഘട്ടം നടന്നു. വൈസ് പ്രസിഡന്റ് ഷാജി മുടന്താഞ്ജലി അദ്ധ്യ

ക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി സോണിച്ചൻ പുളിങ്കുന്ന് ഉദ്ഘാടനം ചെയ്തു.
വർക്കിംഗ് പ്രസിഡന്റ് പി.ആർ.സതീശൻ സമര പ്രഖ്യാപനം നടത്തി.
സംസ്ഥാന കോ-ഓർഡിനേറ്റർ ജോസ് കാവനാട്, സംസ്ഥാന വൈ. പ്രസിഡന്റുമ്മാരായ പി.വേലായുധൻ നായർ, ലാലിച്ചൻ പള്ളിവാതുക്കൽ, റോയി ഊരാംവേലി, വിശ്വനാഥപിള്ള, പി.ശിവൻകുട്ടി, കാർത്തികേയൻ കൈനകരി,ഈ.ആർ.രാധാകൃഷ്ണപിള്ള, ജോസി കുര്യൻ, ജോയി കുട്ടി പെരുമ്പള്ളിൽ, കുഞ്ഞ് എട്ടിൽ, സാബു തുരുത്തേൽ, അഞ്ചിൽ കുഞ്ഞച്ചൻ, അമീൻ, അനീഷ് തകഴി, ഗണേഷ് ബാബു, ജോബി മൂലംകുന്നം, അപ്പച്ചൻ സാർ, ജോയി എട്ടുപറ, തരിയപ്പൻ, കുര്യാക്കോസ്, മോനിച്ചൻ തുടങ്ങിയവർ സംസാരിച്ചു.