
അമ്പലപ്പുഴ: വിശ്വഹിന്ദു പരിഷത്തിന്റെ മാതൃശക്തി,ദുർഗ്ഗാവാഹിനികളുടെ ആഭിമുഖ്യത്തിൽ റാണി ദുർഗ്ഗാവതിയുടെ അഞ്ഞൂറാം ജന്മവാർഷികവും അഹല്യാഭായി ഹോൾക്കറുടെ മുന്നൂറാം ജന്മവാർഷികവും മാനവന്ദൻ എന്ന പേരിൽ ആഘോഷിച്ചു. ആലപ്പുഴ മുല്ലയ്ക്കൽ ശ്രീവിനായക ഹാളിൽ നടന്ന ചടങ്ങ് മാതൃശക്തി സംസ്ഥാന സംയോജിക മിനി ഹരികുമാർ ഉദ്ഘാടനം ചെയ്തു. വിശ്വഹിന്ദു പരിഷത്ത് ജില്ലാഉപാദ്ധ്യക്ഷ ലളിതമ്മാ രാജശേഖരൻ അദ്ധ്യക്ഷയായി. ദുർഗ്ഗാവാഹിനി ജില്ലാ സംയോജിക ഗോപിക ജസിമോൻ സ്വാഗതം പറഞ്ഞു. വിശ്വഹിന്ദു പരിഷത്ത് വിഭാഗ് സെക്രട്ടറി എം.ജയകൃഷ്ണൻ, ജില്ലാ സെക്രട്ടറി എൻ.വിജയകുമാർ, സംഘംസെക്രട്ടറി സി.ഉദയകുമാർ തുടങ്ങിയവർ സംസാരിച്ചു.