
അമ്പലപ്പുഴ: ഹാൻഡ്ബാൾ മാസ്റ്റേഴ്സ് അസോസിയേഷൻ ആലപ്പുഴ ജില്ലാ രൂപീകരണ യോഗം പുന്നപ്ര മെൻസാ ഹോട്ടലിൽ നടന്നു. സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് ബി.വർഗീസ് അദ്ധ്യക്ഷനായി. പ്രസിഡന്റായി എം.പി. ചാറ്റർജി, സീനിയർ വൈസ് പ്രസിഡന്റായി റെജി മാത്യു, വൈസ് പ്രസിഡന്റുമാരായി ടി.ജെ. വർഗീസ്, എൻ.അഭിലാഷ് കുമാർ, സെക്രട്ടറിയായി സജീവ് സാമൂവൽ, ജോയിന്റ് സെക്രട്ടറിമാരായി സുഭാഷ് ബാബു, സുധീഷ്, ട്രഷററായി കെ.സി.സുരേഷ്, എക്സിക്യൂട്ടീവ് അംഗങ്ങളായി ജോണി, ഭരതൻ, പ്രശാന്ത് എന്നിവരെ തിരഞ്ഞെടുത്തു.