
തുറവൂർ:എസ്.എൻ.ഡി.പി യോഗം തുറവൂർ തെക്ക് ഭാരതവിലാസം ശാഖയുടെ കീഴിലുള്ള കുമാരനാശാൻ സ്മാരക 6-ാം നമ്പർ കുടുംബയൂണിറ്റിന്റെ വാർഷിക പൊതുയോഗവും കുടുംബസംഗമവും ശാഖാ സെക്രട്ടറി എസ്.റെജിമോൻ ഉദ്ഘാടനം ചെയ്തു. മനോഹരൻ നിവർത്തിൽ അദ്ധ്യക്ഷനായി. ഗുരുദേവ പഠനകേന്ദ്രം ചേർത്തല യൂണിയൻ കോ-ഓർഡിനേറ്റർ മനോജ് മാവുങ്കൽ മുഖ്യപ്രഭാഷണം നടത്തി. ശാഖ വൈസ് പ്രസിഡന്റ് മുരളീധരൻ കുടുംബയൂണിറ്റ് കൺവീനർ ആശ,ജോയിന്റ് കൺവീനർ സുനിത പ്രകാശൻ, മണിയൻ സിനി സോമൻ, ലീന, ഗീത, പ്രവീൺ, അക്ഷയ് എന്നിവർ സംസാരിച്ചു.