ambala

അമ്പലപ്പുഴ: വിഭാഗീയത സൃഷ്ടിക്കുന്നതിനായി ജാതി മത - വിശ്വാസങ്ങളെ ചിലർ ദുരുപയോഗം ചെയ്യുകയാണെന്ന് എച്ച്. സലാം എം. എൽ. എ പറഞ്ഞു കാക്കാഴം മുഹ് യിദ്ദിൻ പള്ളിയിലെ ആണ്ടുനേർച്ചയും ജീലാനി അനുസ്മരണവും സംബന്ധിച്ച് സംഘടിപ്പിച്ച സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു എച്ച്. സലാം എം .എൽ. എ . കാക്കാഴം മുഹ് യിദ്ദിൻ ജുമാ മസ്ജിദ് പ്രസിഡന്റ് എസ്. നാസറുദ്ദിൻ മാവുങ്കൽ അദ്ധ്യക്ഷനായി . കാക്കാഴം ജുമാ മസ്ജിദ് ചീഫ് ഇമാം എ. എം .കുഞ്ഞ് മുഹമ്മദ് ബാഖവി മലപ്പുറം പ്രാർത്ഥന നടത്തി. കാക്കാഴം ജമാഅത്ത് ജനറൽ സെക്രട്ടറി ഷുക്കൂർ മുഹമ്മദ് വെള്ളൂർ, അമ്പലപ്പുഴ താലൂക്ക് ദക്ഷിണ മേഖല ജമാഅത്ത് അസോസിയേഷൻ സെക്രട്ടറി ടി.എ. താഹ ,രക്ഷാധികാരി സി. ആർ. പി അബ്ദുൾ ഖാദർ, ബ്ലോക്ക് പഞ്ചായത്ത് അംഗം യു.എം. കബീർ, പഞ്ചായത്തംഗങ്ങളായ വി. രമേശൻ, കുഞ്ഞുമോൻ, കെ .നജീബ്, കെ. സിയാദ്, മുൻ സെക്രട്ടറി മുഹമ്മദ് മുസ്തഫ, അബ്ദുൾമജീദ്, വി.എം.അർഷദ് ഫൈസി, എന്നിവർ സംസാരിച്ചു. സമ്മേളനത്തിൽ കാക്കാഴം ജമാഅത്ത് മുൻ പ്രസിഡന്റ് അഡ്വ. എ .നിസാമുദ്ദിനെ ജമാഅത്ത് കമ്മിറ്റിക്കു വേണ്ടി എച്ച്. സലാം എം .എൽ. എ ആദരിച്ചു .