
അമ്പലപ്പുഴ: കേരള സർക്കാർ സാംസ്കാരിക സ്ഥാപനമായ മഹാകവി കുഞ്ചൻ നമ്പ്യാർ സ്മാരകത്തിൽ കുരുന്നുകൾ വിദ്യാരംഭം കുറിച്ചു. തിരൂർ തുഞ്ചൻപറമ്പ്, പാലക്കാട് ലക്കിടി കിള്ളിക്കുറിശി മംഗലം,പല്ലന മഹാകവി കുമാരനാശാൻ സ്മാരകം, നിരണം ഒളശസ്മാരകം, തകഴി ശിവശങ്കരപ്പിള്ള സ്മാരകം എന്നിവിടങ്ങളിൽ നിന്ന് കൊണ്ടുവന്ന മണ്ണിലാണ് നിരവധി കുരുന്നുകൾ വിദ്യാരംഭം കുറിച്ചത്. കുഞ്ചൻ നമ്പ്യാർ സ്മൃതി മണ്ഡപത്തിനു സമീപമുള്ള ഓഡിറ്റോറിയത്തിൽ എച്ച്. സലാം എം .എൽ .എ , സ്മാരക സമിതി ചെയർമാൻ പ്രൊഫസർ എൻ. ഗോപിനാഥപിള്ള, ശ്രീകുമാർ വർമ്മ എന്നിവരാണ് കുട്ടികളെ എഴുത്തിനിരുത്തിയത്. കുഞ്ചൻ നമ്പ്യാർ സ്മാരക സമിതി സെക്രട്ടറി എസ്. പ്രദീപ്, എ. ഓമനക്കുട്ടൻ, കെ.പി .കൃഷ്ണദാസ്, എൻ .എസ് .ഗോപാലകൃഷ്ണൻ, മായ സുരേഷ്, അരുൺ കുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.