
മാന്നാർ: വിദ്യാഭ്യാസപരമായ പുരോഗതിയിലേക്ക് നയിക്കുന്ന വ്യക്തികൾക്ക് ഏർപ്പെടുത്തിയിട്ടുള്ള ശ്രീകുരട്ടിശ്ശേരിയിലമ്മ ഭഗവതി ക്ഷേത്രത്തിന്റെ മൂന്നാമത് വിദ്യാകീർത്തി പുരസ്ക്കാരം ദേവസ്വം ബോർഡ് പരുമല പമ്പാകോളേജ് മുൻ പ്രിൻസിപ്പലും കുട്ടംപേരൂർ സർവീസ് സഹ.ബാങ്ക് പ്രസിഡന്റുമായ ഡോ.കെ.മോഹനൻപിള്ളയ്ക്ക് സമർപ്പിച്ചു. ക്ഷേത്ര സമിതി പ്രസിഡന്റ് സജി കുട്ടപ്പൻ അദ്ധ്യക്ഷത വഹിച്ചു. മാവേലിക്കര ബ്ലോക്ക് പഞ്ചായത്തംഗം അനിൽ എസ്.അമ്പിളി ഉദ്‌ഘാടനം ചെയ്തു. കവി, ഗാനരചയിതാവ്, സാംസ്‌കാരിക പ്രവർത്തകൻ എന്നീ നിലകളിൽ ശ്രദ്ധേയനായ ജി.നിശീകാന്ത് പുരസ്കാര സമർപ്പണം നിർവ്വഹിച്ചു. 25000 രൂപയും ഫലകവും അടങ്ങിയതാണ് പുരസ്കാരം. കലാപീഠം സുരേഷ്, ഇന്റർനാഷണൽ ബുക്ക് ഒഫ് റെക്കാർഡിൽ ഇടംനേടിയ നാലുവയസുകാരൻ ശ്രീ വല്ലഭ് ആർ.സാരഥി എന്നിവരെയും ചടങ്ങിൽ ആദരിച്ചു. ക്ഷേത്ര ഭാരവാഹികളായ പ്രഭകുമാർ, ശിവൻ പിള്ള, അജിത് കുമാർ, അനിഷ ശ്രീകുമാർ, അർച്ചന രാജേഷ്, രാജേന്ദ്രൻ, കടമ്പൂർ ശ്രീ ശക്തികുളങ്ങര ദേവസ്വം പ്രസിഡന്റ് അനന്തൻ, നികേഷ് എന്നിവർ സംസാരിച്ചു. ക്ഷേത്രസമിതി സെക്രട്ടറി പ്രഭകുമാർ സ്വാഗതവും അനീഷ ശ്രീകുമാർ നന്ദിയും പറഞ്ഞു.