
ആലപ്പുഴ : കിടങ്ങാംപറമ്പ് ക്ഷേത്രത്തിൽ എസ്.ഡി കോളേജ് മുൻ പ്രൊഫ.കല്ലേലി ഗോപാലകൃഷ്ണനും അറവുകാട് റിട്ട. എച്ച്.എസ്.എസ് പ്രിൻസിപ്പൽ സവിത സജീവ് എന്നിവർ നിരവധി കുരുന്നുകൾക്ക് ആദ്യക്ഷരം കുറിച്ചു. ക്ഷേത്ര യോഗം പ്രസിഡന്റ് ഷാജി കളരിക്കൽ, വൈസ് പ്രസിഡന്റ് ജി.മോഹൻദാസ്, കമ്മിറ്റി അംഗങ്ങളായ സി.രാധാകൃഷ്ണൻ, ഉഷാകുമാരി, എം.ജി.രാജപ്പൻ എന്നിവർ പങ്കെടുത്തു.