photo

ചേർത്തല :കണ്ടമംഗലം ശ്രീ രാജരാജേശ്വരി മഹാക്ഷേത്രത്തിൽ നടക്കുന്ന ശ്രീസൂക്ത പൂർവക സൗഭാഗ്യലക്ഷ്മി യാഗത്തിന്റെ ശാഖാ തലസംഘാടക സമിതി യോഗങ്ങൾക്ക് തുടക്കമായി.എസ്.എൻ.ഡി.പി യോഗം വെട്ടയ്ക്കൽ 739-ാം നമ്പർ ശാഖയിലെ ആദ്യയോഗം സംഘാടക സമിതി ജനറൽ കൺവീനർ രാധാകൃഷ്ണൻ തേറാത്ത് ഉദ്ഘാടനം ചെയ്തു. ദേവിയുടെ ചിത്രം ആലേഖനം ചെയ്ത സ്വർണ ലോക്കറ്റിന്റെ തുക പുത്തേഴത്ത് സുഷമ ബാബുവിന്റെ പക്കൽ നിന്ന് വനിതാ കമ്മിറ്റി ചെയർപേഴ്സൺ ബിജി സലിം ഏറ്റുവാങ്ങി.ശാഖാപ്രസിഡന്റ് പി.പ്രസാദ് അദ്ധ്യക്ഷത വഹിച്ചു.കെ.ഡി. ജയരാജ്,ഷാജി കെ.തറയിൽ,കെ.കെ. രാജീവ്, സതി അനിൽകുമാർ, ബിജി സലിം, ബാബു പുത്തേഴത്ത് എന്നിവർ സംസാരിച്ചു.