photo

മാരാരിക്കുളം: മലയാള സിനിമയുടെ അതുല്യ നടനായിരുന്ന നെടുമുടി വേണുവിന്റെ മൂന്നാമത് ചരമവാർഷിക ദിനത്തിൽ കേരള സാബർമതി സാംസ്‌കാരിക വേദി അനുസ്മരണ സമ്മേളനം നടത്തി. ഗാന്ധി സ്മാരക സേവാ കേന്ദ്രം പ്രസിഡന്റ് രവി പാലത്തിങ്കൾ ഉദ്ഘാടനം ചെയ്തു. സാബർമതി സംസ്‌കാരിക വേദി സംസ്ഥാന പ്രസിഡന്റ് ജോസഫ് മാരാരിക്കുളം അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ ബേബി പാറക്കാടൻ,ടോം ജോസഫ് ചമ്പക്കുളം,രാജു പള്ളിപ്പറമ്പിൽ,എം.ഇ. ഉത്തമക്കുറുപ്പ് എന്നിവർ സംസാരിച്ചു.