photo

ആലപ്പുഴ : കുതിരപ്പന്തി ടി.കെ.എം.എം യു.പി സ്‌കൂളിന്റെയും എസ്.എൻ.ഡി.പി യോഗം 398-ാം നമ്പർ ശാഖയുടെയും ആഭിമുഖ്യത്തിൽ നവരാത്രി ആഘോഷത്തിന്റെ ഭാഗമായി വിദ്യാരംഭവും സാംസ്‌കാരികസമ്മേളനവും നടത്തി. സാംസ്‌കാരിക സമ്മേളനത്തിൽ സ്‌കൂൾ മാനേജർ ടി.ആർ.ഓമനക്കുട്ടൻ അദ്ധ്യക്ഷത വഹിച്ചു. എസ്.എൻ.ഡി.പി യോഗം അമ്പലപ്പുഴ യൂണിയൻ പ്രസിഡന്റ് പി.ഹരിദാസ് ഭദ്രദീപ പ്രകാശനം നിർവഹിച്ചു. സമ്മേളനം നഗരസഭാദ്ധ്യക്ഷ കെ.കെ.ജയമ്മ ഉദ്ഘാടനം ചെയ്തു. അമ്പലപ്പുഴ യൂണിയൻ സെക്രട്ടറി എൻ.കെ.പ്രേമാനന്ദൻ മുഖ്യപ്രഭാഷണം നടത്തി. മുനിസിപ്പൽ കൗൺസിലർമാരായ ക്ലാരമ്മ പീറ്റർ, രമ്യ സുർജിത്ത്, പ്രഥമാദ്ധ്യാപിക കെ.പി.ഗീത, കുഞ്ചൻ നമ്പ്യാർ സ്മാരക സമിതി സെക്രട്ടറി എസ്.പ്രദീപ്, അദ്ധ്യാപിക ആർ.സജിത, പി.ടി.എ പ്രസിഡന്റ് ആർ.അനീഷ്, ശാഖായോഗത്തിന്റെയും യൂത്ത് മൂവ്‌മെന്റിന്റെയും ഭാരവാഹികളായ സി.ടി.ഷാജി, കെ.എൻ.ഷൈൻ, എസ്.വീരപ്പൻ, സിന്ധു ജഗൽകുമാർ, സി.വി.വിജേഷ് കുമാർ എന്നിവർ സംസാരിച്ചു. ശാഖായോഗം സെക്രട്ടറി പി.കെ.ബൈജു സ്വാഗതവും പി.മഹേഷ് കുമാർ നന്ദി അറിയിച്ചു. ഡോ.സേതുരവി, പി.ജെ.യേശുദാസ്, എം.ഷുക്കൂർ, കെ.പി.ഗീത എന്നിവർ അക്ഷരമധുരം പകർന്നു.