photo

ചേർത്തല: ചേർത്തല റെയിൽവേ സ്‌റ്റേഷന് സമീപം പാളം മുറിച്ചു കടക്കുന്നതിനിടെ അംഗപരിമിതൻ വന്ദേഭാരത് തീവണ്ടി തട്ടിമരിച്ചു. നഗരസഭ 35ാം വാർഡ് കണ്ണുകുഴി നികർത്ത് അനിൽകുമാർ(നൂറൻ–65)ആണ് മരിച്ചത്. ഇന്നലെ ഉച്ചക്ക് 12.30 ഓടെയായിരുന്നു അപകടം. പന്തൽ പണിക്കാരനായിരുന്ന അനിൽകുമാറിന് മുമ്പുണ്ടായ അപകടത്തെ തുടർന്നാണ് വൈകല്യമുണ്ടായത്. അതിനാൽ വീട്ടിൽ കൈത്തൊഴിൽ ചെയ്താണ് ജീവിച്ചിരുന്നത്. ഭാര്യ:പരേതയായ രുക്മിണി. മക്കൾ:അനൂപ്,മുരുകൻ. സംസ്‌കാരം ഇന്ന് വീട്ടുവളപ്പിൽ.