medical-camp

ബുധനൂർ: മഹിളാ കോൺഗ്രസ് ബുധനൂർ മണ്ഡലം കമ്മിറ്റിയുടേയും ചെങ്ങന്നൂർ ഉഷാ ഹോസ്പിറ്റലിന്റെയും സംയുക്താഭിമുഖ്യത്തിൽ സ്ത്രീകൾക്കായി സൗജന്യ വൈദ്യപരിശോധന ക്യാമ്പിന്റെ ഉദ്ഘാടനം ചെങ്ങന്നൂർ മുൻസിപ്പൽ ചെയർപേഴ്സൺ ശോഭ വർഗീസ് നിർവഹിച്ചു. മഹിളാ കോൺഗ്രസ് ബുധനൂർ മണ്ഡലം പ്രസിഡന്റ് ഷെറിൻ സൈമൺ അദ്ധ്യക്ഷത വഹിച്ചു. ചെങ്ങന്നൂർ ഉഷ ഹോസ്പിറ്റൽ മേധാവിയും പ്രമുഖ ഗൈനക്കോളജിസ്റ്റുമായ ഡോ. ലക്ഷമി പിള്ള ബോധവത്ക്കരണ ക്ലാസിനും വൈദ്യപരിശോധനയ്ക്കും നേതൃത്വം നൽകി. ജെസി കഷ്മീർ, രാധാമണി ശശീന്ദ്രൻ, സജി മെഹബൂബ്, സുരേഷ് തെക്കേകാട്ടിൽ, ജോൺ ഉളുന്തി, ബിനു ജെയിംസ്, പ്രവീൺ പ്രഭ, കെ.ആർ. മോഹനൻ, കെ.സി.അശോകൻ എന്നിവർ സംസാരിച്ചു.