f

ചാരുംമൂട് : കേരളാ സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ, പാലമേൽ തെക്ക് യൂണിറ്റിന്റെ കുടുംബമേള ജില്ലാ ജോയിന്റ് സെക്രട്ടറി എം.ജോഷ്വാ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ആർ. രവീന്ദ്രൻ പിള്ള അദ്ധ്യക്ഷനായി. മേളയിൽ പങ്കെടുത്തവർക്ക് ബ്ലോക്ക് ട്രഷറർ കെ.പൊന്നപ്പൻ സമ്മാനദാനം നിർവ്വഹിച്ചു. യൂണിറ്റ് സെക്രട്ടറി ആർ. മോഹനൻ, ട്രഷറർ കെ. ആർ. സോമൻ , ബ്ലോക്ക് കമ്മിറ്റി അംഗം എൽ തങ്കമണി സാംസ്ക്കാരിക വേദി കൺവീനർ കെ.ജി. സുരേന്ദ്രൻ യൂണിറ്റ് ഭാരവാഹികളായ ഇ.എൻ.ഗംഗാധരൻ നായർ , എം. നാഹൂർ കണ്ണ് റാവുത്തർ ,എം. മൈതീൻ കണ്ണ്, എസ്. ശ്രീകുമാർ ശർമ്മ തുടങ്ങിയവർ സംസാരിച്ചു.