vg

മവേലിക്കര: കുട്ടമ്പേരൂർ ഉപാസന ഗ്രന്ഥശാലയിൽ നടന്ന വിജയദശമി ആഘോഷം ലൈബ്രറി കൗൺസിൽ ജില്ല എക്സിക്യൂട്ടീവ് അംഗം ഗോപി ബുധനൂർ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് ചന്ദ്ര വാര്യർ അദ്ധ്യക്ഷത വഹിച്ചു. ആലപ്പുഴ ഡയറ്റ് ലക്ചറർ ഡോ. മുരാരിശംഭു മുഖ്യ പ്രഭാഷണം നടത്തി. ഗ്രന്ഥശാല സെക്രട്ടറി റോയി സാമുവൽ,കവിത മനോജ്, എം.കെ.പരമേശ്വരൻ,രജനി പ്രകാശ്, മോനിഷ മോഹൻ, സ്മിത നാരായണൻ, ഗോപിക എന്നിവർ സംസാരിച്ചു. നിഹാരിക കലാസംഘത്തിന്റെ തിരുവാതിര പുതിയ ബാച്ചിലേക്കുള്ള പ്രവേശനത്തിനും തുടക്കം കുറിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു.