f

വള്ളികുന്നം: വിദ്യാധിരാജപുരത്ത് ശ്രീ വിദ്യാധിരാജ ചട്ടമ്പിസ്വാമികളുടെ സന്നിധിയിൽ അദ്ധ്യാപകനും

വിദ്യാധിരാജ ഇന്റർ നാഷണൽ പ്രസിഡന്റുമായ ഡോ.ഡി.എം വാസുദേവനും പൊഫ.ആർ.ആനന്ദനും കുരുന്നുകൾക്ക് ആദ്യക്ഷരം കുറിച്ചു.

നവരാത്രിയുടെ ഭാഗമായി മുൻ കേന്ദ്രവാർത്താ പ്രക്ഷേപണ വിഭാഗത്തിൽ ഡയറക്ടർ ആയിരുന്ന ഡോ. വിജയരാഘവൻ, സനാതനൻ നമ്പൂതിരി എന്നിവർ പൂജയും അർച്ചനയും പൂർത്തീകരിച്ചു. ദേവീഭാഗവത നവാഹത്തിന് ആചാര്യ സ്ഥാനം വഹിച്ചത് പാലക്കാട് ശിവാനന്ദാശ്രമത്തിലെ സതി ഭാസ്കർ ആയിരുന്നു.