
മുഹമ്മ: കക്ക - മത്സ്യത്തൊഴിലാളികളുടെ ഉപജീവന മാർഗമായ വേമ്പനാട് കായലിനെ പുനരുജ്ജീവിപ്പിക്കാൻ നടപടി വേണമെന്ന് സി.പി. എം മുഹമ്മ ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു.
എൻ. പി. പുരുഷോത്തമൻ നഗറിൽചേർന്ന പ്രതിനിധി സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം സി. ബി. ചന്ദ്രബാബു ഉദ്ഘാടനം ചെയ്‌തു. ടി. പി. മംഗളാമ്മ, എൻ. ടി. റെജി, അരുൺ പ്രശാന്ത് എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളന നടപടി നിയന്ത്രിച്ചു.
15 അംഗ ലോക്കൽ കമ്മിറ്റിയെയും സെക്രട്ടറിയായി കെ. സലിമോനെയും സമ്മേളനം തെരഞ്ഞെടുത്തു.