
മുഹമ്മ : മണ്ണഞ്ചേരി പൂഞ്ഞിലിക്കാവിൽ കാവുങ്കൽ ദേവീ ക്ഷേത്രത്തിലെ ദേവീ ഭാഗവത നവാഹ ജ്ഞാനയജ്ഞത്തോടനുബന്ധിച്ച് നടന്ന മണി ദീപപ്രകാശനം ഭക്തിസാന്ദ്രമായി. നിരവധി ഭക്തജനങ്ങൾ ചടങ്ങിൽ പങ്കെടുത്തു. ഡോ. പ്രകാശൻ കാരുണ്യ ഹോസ്പിറ്റൽ ഭദ്രദീപം തെളിച്ചു. ക്ഷേത്രയോഗം പ്രസിഡന്റ് വി.സി.വിശ്വമോഹൻ , മാനേജർന്മാരായ കെ. പി. ഉണ്ണിക്കൃഷ്‌ണൻ , കെ. എസ്. രാജേഷ് , സെക്രട്ടറി സി. പി. ശിവപ്രസാദ് എന്നിവർ നേതൃത്വം നൽകി.