ആലപ്പുഴ : മുഹമ്മ ചീരപ്പൻചിറ സ്വാമി അയ്യപ്പൻ പഠനകളരിയുടെ ആഭിമുഖ്യത്തിൽ ചെമ്പഴന്തി ശ്രീനാരായണ അന്തർദേശീയ പഠനതീർത്ഥാടന കേന്ദ്രത്തിന്റെ സഹായത്തോടെ നടക്കുന്ന പ്രതിമാസ ഗുരുദേവ പഠനശിബരം 18ന് കളരിയിൽ നടക്കും. വൈകിട്ട് 3ന് ദീപപ്രകാശനം. സത്സംഗത്തിൽ ഫിലിപ്പോസ് തത്തംപള്ളി ഗുരുദേവ ദർശന പ്രഭാഷണം. കളരി പരിരക്ഷകൻ മാധവ സുബ്രഹ്‌മണ്യം അദ്ധ്യക്ഷത വഹിക്കും. 5ന് പ്രാർത്ഥനാരത്നം ബേബിപാപ്പാളിൽ നയിക്കുന്ന ഗുരുദേവ ക്വിസ് മത്സരം. 5.40ന് സമൂഹപ്രാർത്ഥന.