haj

ഹരിപ്പാട് : ദക്ഷിണാഫ്രിക്കയിൽ നടന്ന ലോക വെയിറ്റ് ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ 84 പ്ലസ് വിഭാഗത്തിൽ നാല് സ്വർണം നേടി ഹരിപ്പാടിന് അഭിമാനമായി അമേയ. നിലവിലെ മൂന്ന് കോമൺവെൽത്ത് റെക്കാഡുകളാണ് അമേയ മറികടന്നത് . ഹരിപ്പാട് പുതുപ്പുരയ്ക്കൽ പരേതനായ വിനോദിന്റെയും മഞ്ജുവിന്റെയും മകളാണ്. നിരവധി സ്റ്റേറ്റ് നാഷണൽ പവർ ലിഫ്റ്റിംഗ് ചാമ്പ്യൻ ഷിപ്പിൽ പങ്കെടുക്കുകയും 40 ഓളം സ്വർണമെഡലുകൾ നേടുകയും ചെയ്തിട്ടുണ്ട്. 2023 മേയിൽ കുറ്റാലത്തു നടന്ന ഏഷ്യൻ പവർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ 3 സ്വർണവും 1 വെള്ളിയും 3 നാഷണൽ റെക്കാഡും അമേയ നേടി. സഹോദരൻ : അഭിമന്യു.